Advertisement

 

മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് ആറാം തീയതി വാക്സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകന്‍ അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു.ഏറെ കാലമായി മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കരുതലും അച്ചടക്കവും അനിവാര്യമാണെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാമെന്ന് വാക്സിന്‍ സ്വീകരിച്ച ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.