Advertisement

വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ചാലിശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. മൂന്നാം വാര്‍ഡ് കിഴക്കെ പട്ടിശ്ശേരിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സാഹിറ ഖാദര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുരജ.സി.കെ. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത്കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.വി.രജീഷ് കുമാര്‍, റംല വീരാന്‍കുട്ടി, വി.എസ്.ശിവാസ്, വിജീഷ് കുട്ടന്‍, സരിത വിജയന്‍, ഷഹന മുജീബ്, പി.ദിജിമോള്‍, എം.കെ.എസ്.പി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിത്യ.എന്‍, ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ വിനീഷ, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവശ്ശേരി, പാടശേഖര സമിതി പ്രസിഡന്റ് എ.എം.യൂസഫ്, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു നന്ദി പറഞ്ഞു