Advertisement

വേള്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ തൃശൂര്‍ ജില്ലാകമ്മറ്റി ആദ്യ യോഗം നടത്തി. പ്രവാസികള്‍ നേരിടുന്ന വിവിധ കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തല്‍ ,താലൂക്ക്തലത്തില്‍ സംഘടന ശക്തിപ്പെടുത്തല്‍ ,പെയ്ഡ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തുവാന്‍ ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു. യോഗം സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ദീപേഷ് പട്ടത്ത് അദ്ധ്യക്ഷനായി. വിശിഷ്ട അതിഥികളായി അബദുള്‍ സലാം ദേശമംഗലം , അഭിലാഷ് അരവിന്ദ് , സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘടന തൃശൂര്‍ ജില്ല സെക്രട്ടറി സുനില്‍ കൈതവളപ്പില്‍ സ്വാഗതവും , ട്രഷറര്‍ വിജയകുമാര്‍ നന്ദിയും പറഞ്ഞു.