Advertisement

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സിപിഐ എം ചെറായി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗപരിമിതനായ യുവാവിനെ ആദരിച്ചു.കുഞ്ഞാപ്പുവിന്റെ മകന്‍ ഷിഹാബിനാണ് പുതുവസ്ത്രവും സമ്മാനങ്ങളും ധനസഹായവും നല്‍കി ആദരിച്ചത്. വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജന കിറ്റും നല്‍കി. ചടങ്ങില്‍ ഷിഹാബിനു പ്രതിമാസം ചെറിയ തുക പെന്‍ഷന്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള ആദ്യ തുക കൈമാറി. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ എം.കെ.ബക്കര്‍, ബ്രാഞ്ച് സെക്രട്ടറി രഘുനാഥ് മാപ്പാല, കാര്‍ത്തികേയന്‍, എം.ലക്ഷമണന്‍, എം.സി.അപ്പുകുട്ടന്‍, അശോകന്‍, അനില്‍ ചെറായി, ശ്യാംജിത്ത്, വിപിന്‍ എന്നിവര്‍ പങ്കെടുത്തു.