Advertisement

സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ ആര്‍ എസ് എസ് -ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. എടക്കരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മിനിസെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പൊതുയോഗത്തില്‍ എം ടി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി വി സമീര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം എ വഹാബ്, ജിസ്‌ന ലെത്തീഫ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ പി ഷാജി, വാര്‍ഡ് മെമ്പര്‍ വിശ്വന്‍ മാസ്റ്റര്‍, വി. കെ ഇര്‍ഷാദ്, നിസാര്‍, സുല്‍ഫിക്കര്‍ ബ്രാഞ്ച് സെക്രട്ടറിമാരായ ടി കെ കാദര്‍, പ്രജിന്‍, എം കെ ഷനോജ് എന്നിവര്‍ നേതൃത്വം നല്‍കി.