അധ്യാപക ക്ഷാമം: സ്‌കൂളുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ എല്‍പി, യുപി വിഭാഗത്തില്‍ നൂറിലധികം സ്‌കൂളുകളില്‍ അധ്യാപകരില്ല

Advertisement

Advertisement

 

സംസ്ഥാനത്ത് സ്‌കൂളുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ പല സ്‌കൂളുകളിലും മുന്നിലുള്ളത് രൂക്ഷമായ അധ്യാപക ക്ഷാമം. എല്‍പി, യുപി വിഭാഗത്തില്‍ നൂറിലധികം സ്‌കൂളുകളിലും അധ്യാപകരില്ല. വിരമിക്കുന്നവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ പ്രധാനാധ്യാപകരില്ലാത്ത സ്‌കൂളുകളുടെ എണ്ണം സംസ്ഥാനത്ത് 1600 കവിയുമെന്നാണ് ഏകദേശ കണക്ക്.കൂടുതല്‍ ശ്രദ്ധ വേണ്ട ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലും വലിയ കുറവുണ്ട്. ഓണ്‍ലൈനില്‍ ക്ലാസിന് അതത് അധ്യാപകര്‍ തന്നെ വേണമെന്നതിനാല്‍ പ്രതിസന്ധിയുറപ്പ്. മൊത്തം അധ്യാപക ഒഴിവുകള്‍ 6000നും മുകളിലാണെന്ന് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ദിവസത്തെ റിടയര്‍മെന്റ് കൂടി ചേര്‍ന്നാല്‍ ഇത് കൂടും.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആകെ 1236 ഒഴിവുകളില്‍ 320 പേര്‍ക്ക് നിയമന ഉത്തരവ് കിട്ടി. അതേസമയം 152 പേര്‍ അഡൈ്വസ് മെമോ ലഭിച്ചവരാണ്. ഒരു വര്‍ഷം മുമ്പ് നിയമന ഉത്തരവ് കിട്ടിയിട്ടും സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ജോലിക്ക് കയറാനാകാത്തവരാണ് കൂടുതല്‍.ഭാഗികമായെങ്കിലും ജൂലൈ മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായും തുടങ്ങുകയാണ്. അപ്പോഴേക്കും പ്രതിസന്ധി പരിഹരിക്കാനാകുമോയെന്ന് ഉറപ്പില്ല. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി അടക്കം കണക്കിലെടുത്ത് നേരിട്ട ക്ലാസുകള്‍ തുടങ്ങിയ ശേഷം മതി നിയമനമെന്ന നിലപാടിലാണ് സര്‍ക്കാര്‍.