അന്താരാഷ്ട്ര നഴ്‌സ് ദിനം:വിളക്കേന്തിയ വനിതകള്‍ കാക്കുന്ന നമ്മുടെ ജീവിതം

Advertisement

Advertisement

ലോകത്തില്‍ ഇത്രയുമധികം പ്രതിസന്ധി നഴ്‌സുമാര്‍ അനുഭവിച്ച വര്‍ഷങ്ങള്‍ വേറെ വന്നുകാണില്ല. മാറി മാറി വരുന്ന കോവിഡ് വക ഭേദങ്ങളും രോഗികളും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് എടുത്താല്‍ പൊങ്ങാത്ത അത്രയും ഭാരമാണ് എങ്കിലും കൈ മെയ് മറന്നുള്ള അവരുടെ പ്രവര്‍ത്തനമാണ് കോവിഡ് പ്രതസന്ധിയില്‍ ലോകത്തിന് ഏറ്റവും അധികം ആശ്വാസമാകുന്നത്.മേയ് 12 ആണ് ലോക നഴ്‌സസ്ദിനം ആയി ആചരിക്കുന്നത്. നേഴ്സുമാര്‍ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്‌സസ് ദിനം ആയി ആചരിക്കുന്നത്.