അമ്പെയ്ത്ത് ലോകകപ്പില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ദമ്പതികള്‍

Advertisement

Advertisement

 

ഗ്വാട്ടിമാലയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ സ്വര്‍ണം നേടി ദമ്പതികള്‍. അതാനു ദാസും, ദീപിക കുമാരിയുമാണ് ഇന്ത്യക്കായി വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ദമ്പതികള്‍. അതാനു, പുരുഷ വിഭാഗത്തിലെ റീകര്‍വ് ഇനത്തിലും, വനിതാ വിഭാഗത്തില്‍ ദീപിക കുമാരിയും സ്വര്‍ണം നേടിയത്. ഫൈനലില്‍ ഒന്നാം സീഡായ ഇന്ത്യ, മെക്‌സിക്കോയെ 5-4ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്.ദീപിക കുമാരി, അങ്കിത ഭഗത്, കൊമാലിക ബാരി എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിത ടീം, അമ്‌ബെയ്ത്ത് ലോകകപ്പില്‍ സ്വര്‍ണം നേടുന്നത്. മത്സരത്തില്‍ അതാനു ദാസ് അങ്കിത ഭഗത് സഖ്യം ഇന്ത്യക്കായി വെങ്കലവും നേടി.