അരിയന്നൂര്‍ എന്‍എസ്എസ് പൊതുയോഗം

Advertisement

Advertisement

അരിയന്നൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മന്നം നഗറില്‍ വച്ചു നടത്തി. ചാവക്കാട് എന്‍എസ്എസ് യൂണിയന്‍ സെക്രട്ടറി ഒ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രതിനിധി സഭാംഗം പി വി സുധാകരന്‍, സി നാരായണന്‍, പ്രൊഫ.എന്‍ രാജശേഖരന്‍ നായര്‍ , പി എ ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി ഇ ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), സി നാരായണന്‍ (സെക്രട്ടറി), കെ രാജന്‍ (ട്രഷറര്‍), ലക്ഷ്മി വിമല്‍ (വൈസ് പ്രസിഡന്റ്), പി സഹദേവന്‍ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.