ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 14.20 കോടി

Advertisement

Advertisement

 

 

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാല് കോടി ഇരുപത് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 3,032,870 ആയി ഉയര്‍ന്നിരിക്കുന്നു. പന്ത്രണ്ട് കോടിയിലേറെ പേര്‍ രോഗമുക്തി നേടിയിരിക്കുന്നു.കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല ലക്ഷം കടന്നിരിക്കുന്നു. ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ അമേരിക്കയ്ക്ക് പിന്നിലുള്ളത്.എന്നാല്‍ അതേസമയം ഇന്ത്യയില്‍ 2,61,500 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ കേസുകള്‍.