ആര്‍ത്താറ്റ് മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തിലെ പുതു ഞായര്‍ തിരുനാള്‍ ശിശ്രൂഷകള്‍ നടന്നു.

Advertisement

Advertisement

ആര്‍ത്താറ്റ് മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തിലെ പുതു ഞായര്‍ തിരുനാള്‍ ശിശ്രൂഷകള്‍ നടന്നു. ആര്‍ത്താറ്റ് മര്‍ത്തോമാ തീര്‍ത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് രാവിലെ 6 മണി തൊട്ട് 8:30 വരെ വിശുദ്ധ: കുര്‍ബാനകള്‍ നടന്നു. 10 30ന് ആഘോഷമായ പാട്ടുകുര്‍ബാനയും ഉണ്ടായി. റവ.ഫാ സിന്‍സണ്‍ എടക്കളത്തൂര്‍, റവ.ഫാ ലിന്റോ ബ്രഹ്മകുളം സി എം ഐ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. വൈകീട്ട് ഫാന്‍സി വെടിക്കെട്ടു ഉണ്ടായിരിക്കും. തിരുനാള്‍ സമാപന ദിവസമായ ഏപ്രില്‍ 12 തിങ്കളാഴ്ച രാവിലെ 6:30 ന് വിശുദ്ധ കുര്‍ബാനയും ശേഷം മരിച്ചവരുടെ ഓര്‍മ്മ ശുശ്രൂഷയും ഉണ്ടാകും. വികാരി റവ ഫാ സോളി തട്ടില്‍, കൈക്കാരന്മാരായ വി സി വര്‍ഗീസ്,എന്‍ കെ ജോബ്, ജോസ് വി കുര്യന്‍, കണ്‍വീനര്‍ വിനു വാഴപ്പിള്ളി എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.