ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലി അര്‍പ്പണവും നടന്നു.

Advertisement

Advertisement

മങ്ങാട് ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലി അര്‍പ്പണവും നടന്നു. ഇടവകാംഗമായ ഡീക്കന്‍ അഗസ്റ്റിന്‍ ചിരിയന്‍ കണ്ടത്തിന്റെ പൗരോഹിത്യ സ്വീകരണമാണ് നടന്നത്. രാമനാഥപുരം രൂപത അധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടിന്റെ കൈ വെയ്പ് ശുശ്രൂഷ വഴിയാണ് കര്‍മ്മങ്ങള്‍ നടന്നത്. വികാരി ഫാദര്‍ ജോസ് പുലിക്കോട്ടില്‍, ട്രസ്റ്റിമാരായ എന്‍.ജെ ജിന്‍സ്, പി.ഐ കുരിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. കൊവിഡ് പോട്ടോകോള്‍ നിയമങ്ങള്‍ അനുസരിച്ചാണ് ശുശ്രൂഷ നടന്നത്. ചിരിയങ്കണ്ടത്ത് ഫ്രാന്‍സിസ് ഫിലോമിന ദമ്പതികളുടെ മകനാണ് ഡീക്കന്‍ അഗസ്റ്റിന്‍.