ആല്‍ത്തറ സദ്ഭാവന മാതൃമന്ദിരത്തില്‍ ഭൂമിപൂജയും ഗോശാല ഉദ്ഘാടനവും നടത്തി.

Advertisement

Advertisement

പുന്നയൂര്‍ക്കുളം ആല്‍ത്തറ സദ്ഭാവന മാതൃമന്ദിരത്തില്‍ ഭൂമിപൂജയും ഗോശാല ഉദ്ഘാടനവും നടത്തി. ഗ്രാമീണജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍,
ഗോമാതാവിന്റെ പങ്ക് വളരെ വലുതാണെന്ന് സംസ്ഥാന ഗോസേവാപ്രമുഖ് ആറന്മുള കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ഭൗമദിനത്തോടനുബന്ധിച്ച് ആല്‍ത്തറ സദ്ഭാവന മാതൃമന്ദിരത്തില്‍ ഒരുക്കിയ ‘ഭൂപോഷന്‍ ‘ പൂജയിലും ഗോശാലാ സമര്‍പ്പണത്തിലും മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാവിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് എത്തിച്ച മണ്ണ് സമര്‍പ്പിച്ച് ,താമരത്ത് വേലായുധന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ഭൂമിപൂജയും ഗോശാലാശുദ്ധിയും ഗോപൂജയും നടത്തി. ശാന്തി നേഴ്‌സിംഗ് ഹോം എം . ഡി ഡോക്ടര്‍ . രാജേഷ് കൃഷ്ണന്‍ ഗോശാല സമര്‍പ്പണം നിര്‍വ്വഹിച്ചു. യുവ കര്‍ഷകരായ രാജീവ് എടക്കര, അഭിമന്യു ചെറായി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ ഗ്രാമങ്ങളിലേക്ക് തുളസിച്ചെടികളുടെ വിതരണവും ചടങ്ങില്‍ ഉണ്ടായിരുന്നു. ടി പി ഉണ്ണിയുടെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ കാഞ്ഞേങ്ങാട്ട് ജയന്‍,ബാബുരാജ് കേച്ചേരി കെ എം പ്രകാശന്‍, തുടങ്ങിയവര്‍ സംസാരിച്ചു.