ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏഴുമാസത്തെ കുറഞ്ഞ നിരക്കില്‍

Advertisement

Advertisement

 

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 14,146 കോവിഡ് കേസുകള്‍ മാത്രം. മാര്‍ച്ച് മാസം തുടക്കത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,40,67,719 ആയി.കേരളം (7955), മഹാരാഷ്ട്ര (1553), തമിഴ്‌നാട് (1233), മിസോറാം (948), പശ്ചിമ ബംഗാള്‍ (443) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം 144 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചികിത്സയിലുള്ള രോഗികളുടെ കണക്ക് 220 ദിവസ?ത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 1.95 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.24 മണിക്കൂറിനിടെ 18,788 പേര്‍ രോഗമുക്തി നേടി. 98.07 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.34 കോടിയാളുകളാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. ഇതുവരെ 59.09 കോടി കോവിഡ് പരിശോധനകള്‍ നടത്തി.ദേശീയ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 97.65 ഡോസ് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. 41.20 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ നല്‍കിയത്.