ഇന്നലെ 60,753 കോവിഡ് രോഗികള്‍, 1647 മരണം

Advertisement

Advertisement

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത്‌ റിപ്പോര്‍ട്ട് ചെയ്തത് 60,753 കോവിഡ് കേസുകള്‍. 97,743 പേര്‍ ഈ സമയത്തിനിടെ രോഗമുക്തരായി. 1647 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,98,23,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,86,78,390 പേര്‍ രോഗമുക്തി നേടി. 3,85,137 പേരാണ് കോവിഡ് മൂലം മരിച്ചത്. 7,60,019 പേര്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുണ്ട്. ഇന്നലെ വരെ 27,23,88,783 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.