ഇന്‍സ്റ്റഗ്രാമില്‍ നൂറ് മില്യണ്‍ ഫോളോവേഴ്‌സ്; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

Advertisement

Advertisement

ഇന്‍സ്റ്റഗ്രാമില്‍ നൂറ് മില്യണ്‍ ഫോളോവേഴ്‌സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ നൂറ് മില്യണ്‍ ഫോളോവേഴ്‌സ് ആയത്. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് പുതിയ വീഡിയോ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.തന്റെ യാത്ര കൂടുതല്‍ മനോഹരമാക്കിയത് ആരാധകരാണെന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.നൂറ് മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യന്‍ താരം മാത്രമല്ല, ആദ്യ ഏഷ്യന്‍ താരം കൂടിയാണ് വിരാട് കോഹ്ലി. കൂടാതെ, ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരങ്ങളില്‍ നാലാം സ്ഥാനവും കോഹ്ലിക്കാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരം. 265 മില്യണ്‍ ആളുകളാണ് റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നത്.തൊട്ടുപിന്നിലായി ബാഴ്‌സ താരം ലയണല്‍ മെസ്സിയുമുണ്ട്. 186 മില്യണ്‍ ഫോളോവേഴ്‌സാണ് മെസ്സിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ബ്രസീല്‍ താരമായ നെയ്മറാണ് പട്ടികയിലെ മൂന്നാമന്‍. 147 മില്യണ്‍ ഫോളോവേഴ്‌സാണ് നെയ്മറിനുള്ളത്.ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒന്നാമനും വിരാട് കോഹ്ലിയാണ്. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേക്കാളും 40 മില്യണ്‍ കൂടുതല്‍ ഫോളോവേഴ്‌സ് കോഹ്ലിക്കുണ്ട്. 60.8 മില്യണ്‍ ഫോളോവേഴ്‌സാണ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലും വിരാട് കോഹ്ലിയുണ്ട്. പട്ടികയില്‍ ആറാമതായാണ് കോഹ്ലി. ഈ പട്ടികയിലും ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്.