എടക്കഴിയൂരില്‍ 2 വഞ്ചികള്‍ തിരയില്‍പെട്ട് മറിഞ്ഞു, തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement

Advertisement

ചാവക്കാട് എടക്കഴിയൂരില്‍ 2 വഞ്ചികള്‍ തിരയില്‍പ്പെട്ടു മറിഞ്ഞു, തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു. രാവിലെ 9 മണിക്ക് മീനുമായി വന്നിരുന്ന ബിഎച്ച് മുസ്താക്കിന്റെ ബിഎച്ച് വഞ്ചിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. പിന്നീട് 11 മണിയോടെയാണ് പുളിക്കുന്നത്ത് അസീസിന്റെ ഉടമസ്തയിലുള്ള അലിഫ് വഞ്ചി അപകടത്തില്‍പ്പെടുന്നത്. അലിഫ് വഞ്ചി കരയോട് ചേര്‍ന്ന് മീനിനായി വല വിരിച്ച സമയത്താണ് ശക്തമായ തിരയില്‍ വഞ്ചി മറിയുന്നത്. ഈ സമയം കരയില്‍ ഉണ്ടായിരുന്ന മത്സ്യ തൊഴിലാളികള്‍ ചേര്‍ന്നാണ് വഞ്ചിയിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ബിഎച് വഞ്ചിയിലെ മീന്‍ നഷ്ടപെടുകയും വഞ്ചിക്കും വലക്കും മെഷീനും കേടുപാടുകള്‍ സംഭവിച്ചട്ടുണ്ട്. അലിഫ് വഞ്ചിയില്‍ 3 തൊഴിലാളികളും ബിഎച് വഞ്ചിയില്‍ 3 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.