എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ടെടുപ്പ് കേന്ദ്രത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം.

Advertisement

Advertisement

എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ടെടുപ്പ് കേന്ദ്രത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. 136 എ ബൂത്തിലെ തെരഞ്ഞെടുപ്പ് ജോലിയിലുള്ള വനിത വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന പരാതിയുമായി യു.ഡി.എഫ് നേതാക്കളെത്തിയതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. സാനിറ്റൈസര്‍ നല്‍കുന്ന ആശാവര്‍ക്കര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇവര്‍ ബൂത്ത് പറഞ്ഞ് കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ അനുകൂലിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയത് രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. തുടര്‍ന്ന് എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ എം.ബി ലത്തീഫിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും അനുനയിപ്പിച്ച് വോട്ടെടുപ്പ് കേന്ദ്രത്തില്‍ നിന്ന് പുറത്താക്കി. സാനിറ്റൈസര്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ആശാ വര്‍ക്കര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ നിര്‍ദേശം നല്‍കി.