എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരം രാഷ്ട്രീയ പരാജയത്തില്‍ നിന്നും രൂപപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍.

Advertisement

Advertisement

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരം രാഷ്ട്രീയ പരാജയത്തില്‍ നിന്നും രൂപപ്പെട്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 120434 തൊഴില്‍ ദിനങ്ങളും 351.38 ലക്ഷം രൂപയുടെ കൂലിയും 124.59 ലക്ഷം രൂപയുടെ മെറ്റീരിയല്‍ വര്‍ക്കും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ 358 പേര്‍ മാത്രമാണ് നൂറു ദിനം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഈ ഭരണ സമിതി അധികാരത്തില്‍ വന്നതിന് ശേഷം കൂലി കുടിശ്ശികയില്ലാതെ 680 പേര്‍ നൂറു ദിനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിരപരാധികളായ തൊഴിലുറപ്പ് തൊഴിലാളികളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും തൊഴിലുറപ്പ് മേഖലയില്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമം തൊഴിലാളികള്‍ മനസിലാക്കണമെന്നും പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ പറഞ്ഞു. യോഗത്തില്‍ ബിന്ദു ഗിരീഷ്, കൊടുമ്പില്‍ മുരളി, സുമന സുഗതന്‍, ഷീജ സുരേഷ്, ഇ.എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.