എരുമപ്പെട്ടി മുരിങ്ങത്തേരിയിൽ വീടിൻ്റെ പുറക് വശം തകർന്ന് വീണു

Advertisement

Advertisement

എരുമപ്പെട്ടി മുരിങ്ങത്തേരിയിൽ വീടിൻ്റെ പുറക് വശം തകർന്ന് വീണു. വീടിനുള്ളിലുള്ളവർ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.കണ്ടൻ കണ്ടത്തി മോഹനൻ്റെ വീടാണ് തകർന്നത്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മൺകട്ടയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടിന് 90 വർഷത്തിലധികം കാലപ്പഴക്കവുമുണ്ട്.’ മോഹനനും ഭാര്യ രമണിയും രണ്ട് പെൺമക്കളും പേരക്കുട്ടികളുമുൾപ്പടെ ആറ് പേരാണ് ഈ വീട്ടിൽ കഴിയുന്നത്.’ തൊഴിലുറപ്പ് തൊഴിലാളിയായ രമണി കൂലിപ്പണിയെടുത്താണ് കുടുംബം കഴിയുന്നത് ,നിർധന കുടുംബമായതിനാൽ വീട് പുതുക്കി പണിയുന്നതിന് യാതൊരു മാർഗവും ഇവർ കാണുന്നില്ല. വീട് താമസയോഗ്യമാക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് വാർഡ് മെമ്പർ അജയൻ പറഞ്ഞു