എള്ള് കൃഷിയില്‍ നൂറുമേനി വിജയം കൊയ്ത് ആറ്റത്ര പാടശേഖരത്തെ കര്‍ഷകര്‍.

Advertisement

Advertisement

എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്ര പാടശേഖരത്തില്‍ മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ വയലുകളിലാണ് കര്‍ഷകര്‍ എള്ള് കൃഷി ചെയ്തത്.50 ഏക്കറിലാണ് എള്ള് കൃഷി ചെയ്തിരിക്കുന്നത്. 3 മാസം കൊണ്ടാണ് വിളവെടുപ്പിന് പാകമായത്. ഇടവിട്ടുള്ള വേനല്‍മഴ വിളവെടുപ്പിന് തടസ്സമായിരുന്നെങ്കിലും മികച്ച വിളവാണ് കിട്ടിയിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.ചെടികള്‍ക്ക് മഞ്ഞ നിറമായാല്‍ എള്ള് വിളവെടുപ്പിന് പാകമായെന്ന് മനസ്സിലാക്കാം. ചെടികള്‍ വേരോടെ പിഴുതെടുത്തും വേരുകള്‍ നിര്‍ത്തി തണ്ട് വെട്ടിയുമാണ് വിളവെടുപ്പ് നടത്തുന്നത്. ആദ്യകാലങ്ങളില്‍ എള്ള് ഗ്രാമപ്രദേശത്ത് വ്യാപകമായി കൃഷി ചെയ്തിരുന്നു. വീട്ടാവശ്യത്തിനുള്ള എള്ളും എള്ളെണ്ണയും കര്‍ഷകര്‍ സ്വന്തം പാടശേഖരത്തില്‍ കൃഷി ചെയ്താണ് ഉത്പാദിപ്പിച്ചിരുന്നത്.നാട്ടിന്‍ പുറങ്ങളില്‍ നിന്നും അന്യമായ എള്ള് പാടങ്ങള്‍ പുതു തലമുറയ്ക്ക് കാഴ്ചവെയ്ക്കാനും വരുമാനമാര്‍ഗമാക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് ആറ്റത്ര പാടശേഖരത്തിലെ കര്‍ഷകര്‍.