ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.

Advertisement

Advertisement

എസ് എന്‍ ഡി പി യോഗം കുന്നംകുളം യൂണിയന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ശനി ,ഞായര്‍ ദിവസങ്ങളിലായി പട്ടാമ്പി റോഡിലെ ചെറുവത്തൂര്‍ മൈതാനിയിലാണ് ടൂര്‍ണമെന്റ് നടന്നത്. ഞായറാഴ്ച്ച വൈകീട്ട് 5:30ന് ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ പ്ലേ ബോയ്‌സ് കുട്ടനെല്ലൂര്‍ വിജയികളായി. മികച്ച 16 ടീമുകള്‍ നോക്കൗട്ട് ‘ അടിസ്ഥാനത്തിലാണ് മത്സരിച്ചത്. സമാപന സമ്മേളനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ രഘുനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിളയികളായ പ്ലേ ബോയ്‌സ് കുട്ടനെല്ലൂരിന് 20000/ രൂപ ക്യാഷ് അവാര്‍ഡും ,ട്രോഫിയും കെ അര്‍ ഗ്രൂപ്പ് എക്‌സി.ഡയറക്ടര്‍ കെ ആര്‍ രഞ്ജു സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പ ടീമിന് 10000/ രൂപയും, വെറ്ററന്‍സ് ട്രോഫി നല്‍കി. മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍, ബെസ്റ്റ് ഘോഷര്‍, ഫസ്റ്റ് ലഗാള്‍ ഇന്‍ ഫൈനല്‍, ഏറ്റവും നല്ല ഡിസിപ്ലിന്‍സ് ടീം അവാര്‍ഡ് എന്നിങ്ങനെ വിവിധ സമ്മാനങ്ങളും നല്‍കി. എസ് എന്‍ ഡി പി സെക്രട്ടറി പി കെ മോഹനന്‍, വൈസ് പ്രസിഡന്റ് കെ എം സുകുമാരന്‍ ,ജില്ല വൈസ് പ്രസിഡന്റ് കെ ആര്‍ രജില്‍, ഡയറക്ടര്‍ ബോര്‍ഡംഗം ചന്ദ്രന്‍ കെ. കെ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ടി എം വിമാഷ്, സെക്രട്ടറി കെ ആര്‍ റഹിന്‍, യൂത്തത്ത്മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രസന്നന്‍, സുബ്രഹ്മണ്യന്‍ ,സുകുമാരന്‍, പരമേശ്വരന്‍, കെ കെ ബിജു, എന്നിവര്‍ നേതൃത്വം നല്‍കി.