കടങ്ങോട് തെക്കുമുറിയിലെ വീട് കയറി ആക്രമണം; പ്രതി അറസ്റ്റിൽ

Advertisement

Advertisement

കടങ്ങോട് തെക്കുമുറിയിൽ  വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു.കടങ്ങോട് പള്ളിമേപ്പുറം കുളങ്ങര വീട്ടിൽ ആഷിഫ് (26) ആണ് അറസ്റ്റിലായത്.ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. തെക്കുമുറി ഒരുപാക്കിൽ ലീല(60),മകൻ രമേശ് (39) എന്നിവരേയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ കയറി  ആക്രമിച്ചത്. പരുക്കേറ്റ രണ്ട് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.