കടലാക്രമണത്തിനും സാധ്യത; തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം

Advertisement

Advertisement

സംസ്ഥാനത്ത് കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സൂക്ഷിക്കണമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ചാവക്കാട് തീരമേഖലയില്‍ പോലീസ് ഇതുസംബന്ധിച്ച് വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.