കണ്ടാണശ്ശേരി കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.

Advertisement

Advertisement

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ – പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. രോഗങ്ങളാല്‍ തളര്‍ന്ന് കിടപ്പിലായവര്‍ക്കും മാരക രോഗങ്ങളാല്‍ വലയുന്നവര്‍ക്കും ആശ്രയവും സാന്ത്വനവുമാകാനുള്ള മനസ്സുള്ളവരായി മാറുവാനുള്ള പ്രചോദനത്തിനായാണ് പാലിയേറ്റീവ് ദിനാചരണം നടത്തിയത്. പഞ്ചായത്തിലെ മുഴുവന്‍ പാലിയേറ്റീവ് കുടുംബാംഗങ്ങളെ കോര്‍ത്തിണക്കി വിപുലമായ പാലിയേറ്റീവ് സംഗമവും മറ്റ് പരിപാടികളും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അറിയിച്ചു. തുടര്‍ന്ന് പാലിയേറ്റീവ് ദിനാചരണ പ്രചരണ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് അധ്യക്ഷയായി.മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ.സുബി., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ചന്ദ്രന്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് എസ്.മിനി കുമാരി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍.പ്രേംരാജ്, ബിഞ്ചു ജേക്കബ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സുമാര്‍ , മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ദിനാചരണ ചടങ്ങില്‍ സംബന്ധിച്ചു.