കണ്ടാണശ്ശേരി പഞ്ചായത്തില്‍ 6 പേര്‍ക്ക് രോഗം

Advertisement

Advertisement

കണ്ടാണശ്ശേരി പഞ്ചായത്തില്‍ ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത് 6 പേര്‍ക്ക്. മേഖലയില്‍ ആകെയുള്ള 81
രോഗികളില്‍ 73 പേര്‍ വീടുകളിലും ഏട്ട് പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്. പഞ്ചായത്ത് പരിധിയില്‍ ബുധനാഴ്ച
15 പേര്‍ രോഗമുക്തി നേടി. എളവള്ളി പഞ്ചായത്തില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ 47 പേരുടെ ഫലം പുറത്ത് വന്നപ്പോഴാണ് 4 പേര്‍ക്ക് രോഗം സ്ഥിരികരിച്ചത്.. 8.51 ആണ് പഞ്ചായത്തിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചൂണ്ടല്‍ പഞ്ചായത്തില്‍ ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. ആകെയുള്ള 72 രോഗികളില്‍ 67 പേര്‍ വീടുകളിലും 2 പേര്‍ ആശുപത്രിയിലും, 3 പേര്‍ സി.എഫ്.എല്‍.ടി.സിയിലും ചികിത്സയിലാണ്. പഞ്ചായത്ത് പരിധിയില്‍ ബുധനാഴ്ച്ച ആരും രോഗമുക്തി നേടിയിട്ടില്ല.