കണ്ടാണശ്ശേരി പഞ്ചായത്തില്‍ മൂന്ന് ചേര്‍ക്ക് കോവിഡ്

Advertisement

Advertisement

കണ്ടാണശ്ശേരി പഞ്ചായത്തില്‍ തിങ്കളാഴ്ച മൂന്ന് ചേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് പരിധിയില്‍ മെഗാ പരിശോധനയുടെ ഭാഗമായി 85 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ പത്ത് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ടാണശേരി എക്‌സല്‍സിയര്‍ എല്‍.പി.സ്‌കൂളിലാണ് മെഗാ പരിശോധന നടത്തുന്നത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.