കണ്ടൈന്‍മെന്റ് സോണുകള്‍ മാത്രം, ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Advertisement

Advertisement

 

 

രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറിയ കണ്ടൈന്‍മെന്റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ് വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടൈന്‍മെന്റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. അതേസമയം, രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 16189 മരണമാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.