കനത്ത മഴ; സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു, കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും

Advertisement

Advertisement

 

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു.തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ, അരുവിക്കര, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാലക്കാട് ജില്ലയില്‍ പോത്തുണ്ടി, മലമ്പുഴ, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, പീച്ചി, വാഴാനി, പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ എന്നീ ഡാമുകളാണ് തുറന്നത്.കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 520 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇത് ഉടന്‍ തന്നെ 80 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.