കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്നിത്തടം സെന്ററില്‍ ധര്‍ണ്ണ നടത്തി.

Advertisement

Advertisement

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു കടങ്ങോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ ധര്‍ണ്ണ നടത്തി. സമരം സി.ഐ.ടി.യു. അംഗം പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷനായി, അഡ്വ.കെ.എം നൗഷാദ്, ഫ്രാന്‍സീസ് കൊള്ളന്നൂര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി.എസ്. പുരുഷോത്തമന്‍ അബ്ദുള്‍ റഹിം, കെ.കെ. മണി, വി. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.കെ. മണികണ്ഠന്‍ സ്വാഗതവും, പി.ടി. ഗോപി നന്ദിയും പറഞ്ഞു.