കളീയ്ക്കല്‍ മഠം എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Advertisement

Advertisement

 

ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ നിശ്ചയിച്ചു. മാവേലിക്കര കണ്ടിയൂര്‍ കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു.പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.