കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഴഞ്ഞി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി

Advertisement

Advertisement

കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഴഞ്ഞി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി . സി.പി.ഐ.എം കുന്നംകുളം ഏരിയാ കമ്മറ്റി അംഗം ടി.സി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു സി.പി.ഐ.എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബു പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ.ബാബു രാജന്‍, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഏരിയാ ജോയിന്റ് സെക്രട്ടറി ടി.എസ്.മണികണ്ഠന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ, വൈസ് പ്രസിഡണ്ട് യദുകൃഷ്ണന്‍ , പഞ്ചായത്തംഗങ്ങളായ സിന്ധു, ബിന്ദു മനോഹരന്‍, മിന്റോറെനി, ഖദീജ ഹസ്സന്‍, സുധീര്‍ എം.കെ. യുണിയന്‍ ഭാരവാഹികളായ ഗീത സതീശന്‍, പി.കെ.കൗസല്യ എന്നിവര്‍ സംസാരിച്ചു.