കുട്ടഞ്ചേരി, പതിയാരം പാടശേഖരങ്ങളിലെ വേനലറുതിക്ക് വിരാമമായി.

Advertisement

Advertisement

കോതക്കുളം, പുത്തന്‍കുളം എന്നീ കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കോതക്കുളവും ഒന്നാം വാര്‍ഡില്‍ പുത്തന്‍ കുളവും സ്ഥിതി ചെയ്യുന്നു. കുട്ടഞ്ചേരി, പരിയാരം പാടശേഖരങ്ങളില്‍ വേനല്‍ക്കാലത്ത് ജലസേചനത്തിനായി ഈ കുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കാലക്രമേണ കുളങ്ങള്‍ മണ്ണിടിഞ്ഞ് നാശോന്മുഖമായി. നിരവധി പരാതികളെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പരിശ്രമഫലമായി 2019 ല്‍ കുളങ്ങളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു. 92.95 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കോതക്കുളത്തിന്റെ വശങ്ങളില്‍ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പുത്തന്‍ കുളത്തില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കേരള ഭൂവികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ പാടശേഖരങ്ങളിലെ 75 ഹെക്ടറോളം നെല്‍കൃഷിക്ക് പ്രയോജനപ്രദമാകും. കൂടാതെ കരകൃഷി വികസനവും, നിരവധി ആളുകളുടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപകരിക്കും.