കുണ്ടന്നൂര്‍ തലശ്ശേരി റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു.

Advertisement

Advertisement

കുണ്ടന്നൂര്‍ തലശ്ശേരി റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കാനയില്‍ നിന്നാണ് മണ്ണ് റോഡിന്റെ വശങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതുമൂലം കാനയിലേക്ക് ഒഴുകിയെത്തേണ്ട വെള്ളം റോഡില്‍ തന്നെ കെട്ടി കിടക്കുകയാണ്. കുണ്ടന്നൂര്‍ ചുങ്കം ഖാദി റോഡ് മുതല്‍ ചിറ്റണ്ട പമ്പ് ഹൗസ് വരെ മണ്ണ് കൂമ്പാരമായി കൂട്ടിയിട്ടിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ ഇത് വഴി കടന്ന് പോകുന്നത് ജീവന്‍ പണയംവെച്ചാണ്.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലേക്കിറങ്ങി നടക്കുന്നത് സാഹസികമാണെന്നും പറയുന്നു.നിരവധി തവണ അധികൃതരോട് പരാതിപെട്ടെങ്കിലും മണ്ണ് നീക്കം ചെയ്യുന്നതിന് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.