കുത്തക കമ്പനികളുടെ യോഗ്യതയില്ലാത്ത ടെക്‌നീഷ്യന്മാര്‍ വീട്ടുപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന്എച്ച് വി എ സി ആര്‍ എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

Advertisement

Advertisement

കുത്തക കമ്പനികളുടെ യോഗ്യതയില്ലാത്ത ടെക്‌നീഷ്യന്മാര്‍ വീട്ടുപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന്എച്ച് വി എ സി ആര്‍ എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.എ സി – റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ എച്ച് വി എസി ആര്‍ ഇ എ രണ്ടാം തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഞായറാഴ്ച്ച കുന്നംകുളത്ത് നടക്കും. കുത്തക കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ അസോസിയേഷന്‍ സഹകരണ സംഘം രൂപികരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചതിരിഞ്ഞ് 1 ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി തമ്പി പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.പരിപാടികള്‍ വിശദ്ധീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എച്ച് വി എ സി ആര്‍ എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജിബി മൈത്രി ,സെക്രട്ടറി മാര്‍ട്ടിന്‍ ,ട്രഷറര്‍ പ്രശാന്ത് മോഹന്‍ ,സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജന്‍ വെള്ളാപ്പിള്ളി, എന്നിവര്‍ പങ്കെടുത്തു.