കുന്നംകുളം ലയണ്‍സ് ക്ലബ്ബിന്റെ സെക്കന്റ് വൈസ് ജില്ല ഗവര്‍ണര്‍ സുഷമ നന്ദകുമാറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആദരണീയം പരിപാടി നടത്തി.

Advertisement

Advertisement

കുന്നംകുളം ലയണ്‍സ് ക്ലബ്ബിന്റെ സെക്കന്റ് വൈസ് ജില്ല ഗവര്‍ണര്‍ സുഷമ നന്ദകുമാറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആദരണീയം പരിപാടി നടത്തി. ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ചേമ്പില്‍ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം വിഷയവുമായി ലയണ്‍സ് ക്ലബ്ബിന്റെ സെക്കന്റ് വൈസ് ജില്ല ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318ഉ യുടെ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോസഫ് ജോണ്‍, ഡിസ്ട്രിക്റ്റ് ചെയര്‍പേഴ്‌സണ്‍ ഫോര്‍ വുമണ്‍ എംപവര്‍മെന്റ് സോനാ ബാബു, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ഇ കെ രാമകൃഷ്ണന്‍, ഏരിയ ചെയര്‍പേഴ്‌സണ്‍ തിലകം രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രനെ പൊന്നാടയണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. ചടങ്ങില്‍ എം.എസ്.സി. ബയോടെക്നോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നന്ദദേവിനെയും മെമെന്റോ നല്‍കി ആദരിച്ചു. കുന്നംകുളം ലയന്‍സ് ക്ലബ്ബിലെ എല്ലാ മുന്‍ പ്രസിഡന്റ്മാരെയും ആദരിച്ചു.കാന്‍സര്‍ രോഗിക്കുള്ള സാമ്പത്തിക സഹായവും ചടങ്ങില്‍ നല്‍കി.