കൂട്ടപരിശോധനയുടെ ഫലം ഞെട്ടിക്കും; കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

Advertisement

Advertisement

 

രണ്ടു ദിവസമായി സംസ്ഥാനത്ത് നടത്തി വന്ന കൂട്ടപരിശോധനയുടെ ഫലം ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിടും. രണ്ടര ലക്ഷം പേരില്‍ നടത്തിയ പരിശോധന ഫലാം പുറത്തുവരുമ്പോള്‍ കുറഞ്ഞത് 25,000 പേര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവ് ആകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഒരുപക്ഷേ ഇതിലും സംഖ്യ ഉയര്‍ന്നേക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം പരിശോധനയാണ് നടത്തിയത്. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപരിശോധനയുടെ ഫലം ഉള്‍പ്പെടുത്തും. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും.അതേസമയം, കോവിഡ് ലക്ഷണങ്ങള്‍ കൂടുതലുള്ള സി കാറ്റഗറിയില്‍പ്പെട്ട രോഗികളെ മെഡിക്കല്‍ കോളജിലേക്കു മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.