കൂട്ട പരിശോധനയില്‍ കടവല്ലൂര്‍ പഞ്ചായത്തിലാകെ 49 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ കോവിഡ് പരിശോധനയില്‍ പഞ്ചായത്തില്‍ ആകെ 49 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും, വിവിധ വ്യാപാര വ്യവസായ മേഖലകളിലെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിലെ തീരുമാന പ്രകാരം സെക്ടറല്‍ മജിസ്‌ട്രേറ്റ് വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. ജീജ, ജൂനിയര്‍ എച്ച്‌ഐ കെ.എസ്. രഞ്ജിത്ത് തുടങ്ങിയവര്‍ പെരുമ്പിലാവിലെ കടകള്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. പെരുമ്പിലാവ് സെന്ററിലെ വഴിയോര വ്യാപാരികളോട് കച്ചവടം ചെയ്യരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്.രാത്രി 9നു ശേഷം ഒരു കടകളും തുറക്കാന്‍ അനുവദിക്കില്ല.