കേരളം ഇന്ന് കാണുന്ന രീതിയിലേക്ക് പുരോഗമിച്ചതില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്.

Advertisement

Advertisement

 

ഗുരുവായൂര്‍ എന്‍.ആര്‍.ഐ അസോസിയേഷനും എന്‍.ആര്‍.ഐ ഫാമിലി യു.എ.ഇയും സംയുക്തമായി സംഘടിപ്പിച്ച വിദ്യഭ്യാസ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണത്തോടെയാണ് കേരള ജനത പ്രവാസം തേടിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കള്‍ക്കാണ് ആദരം നല്‍കിയത്. നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സായിനാഥന്‍ മുഖ്യാതിഥിയായിരുന്നു. എന്‍.ആര്‍.ഐ അസോസിയേഷന്‍ പ്രസിഡണ്ട് അഭിലാഷ്.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് കൊളാടി, ജമാലുദ്ദീന്‍ മരട്ടിക്കല്‍, ശശി വാറണാട്ട്, ഷാഫിറലി മുഹമ്മദ്, പി.എം.ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു.