കേരളം ഉള്‍പെടെ 6 സംസ്ഥാനങ്ങളെ കോവിഡിന്റെ തീവ്ര പ്രഭവകേന്ദ്രം ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉത്തരവിറക്കി

Advertisement

Advertisement

 

വൈറസ് വകഭേദങ്ങള്‍ എത്താതിരിക്കാന്‍ മുന്‍കരുതലുമായി മഹാരാഷ്ട്ര. കേരളം ഉള്‍പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിന്റെ തീവ്ര പ്രഭവകേന്ദ്രം ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കേരളത്തിനു പുറമേ കോവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് സെന്‍സിറ്റീവ് ഒറിജിന്‍ ആയി പ്രഖ്യാപിച്ച് ഞായറാഴ്ച മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ മറ്റു സംസ്ഥാനങ്ങളിലെ കൊറോണ വകഭേദങ്ങള്‍ എത്താതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് തീവ്ര പ്രഭവകേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
തീവ്ര പ്രഭവകേന്ദ്രം ആയി പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നിന്നു മഹാരാഷ്ട്രയിലേക്കു ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ സംസ്ഥാന സര്‍കാരുമായി പങ്കുവയ്ക്കണം.മഹാരാഷ്ട്രയില്‍ ഞായറാഴ്ച മാത്രം 68,631 കേസുകളാണു റിപോര്‍ട് ചെയ്തത്. 503 പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകള്‍ 38,39,338 ആയി. മരിച്ചവര്‍ 60,473 ആണ്.