കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി 90-ാം വാര്‍ഷികപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി

Advertisement

Advertisement

കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി 90-ാം വാര്‍ഷികപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി.കഴിഞ്ഞ ഞായറാഴ്ച ആരാധനക്കുശേഷം വികാരി ഫാദര്‍. ഡോ. സണ്ണി ചാക്കോ പെരുന്നാളിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. വെള്ളിയാഴ്ച കാലത്ത് മെയിന്‍ റോഡ് സെന്റ് മേരീസ് കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും, വൈകീട്ട് 7ന് ഫാദര്‍. ജോസി മാത്യു, ഫാദര്‍. ജേക്കബ് ടി.സി, എന്നിവരുടെ നേതൃത്വത്തില്‍ സന്ധ്യാനമസ്‌ക്കാരം, പെരുന്നാള്‍ പ്രദക്ഷിണം, നേര്‍ച്ച എന്നിവയും നടന്നു.ശനിയാഴ്ച കാലത്ത് 8.30ന് ഫാദര്‍. സി.എം.ജേക്കബിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, പെരുന്നാളിന്റെ സമാപന പ്രദക്ഷിണവും, സ്നേഹവിരുന്നും ഉണ്ടായി. ഇടവകയുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം, കുന്നംകുളം ഭദ്രാസന വൈദികസംഘം സെക്രട്ടറി ഫാദര്‍. ടി.സി. ജേക്കബ് നിര്‍വഹിച്ചു. മാസ്റ്റര്‍ അനോ ഷാജു നവതി സ്മാരകനിധിയിലേക്കുള്ള ആദ്യസംഭാവന സമര്‍പ്പിച്ചു.പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി, ഫാദര്‍:ഡോ.സണ്ണി ചാക്കോ, കൈസ്ഥാനി സജോ കെ.ജെ, സെക്രട്ടറി സിറില്‍ ചെറിയാന്‍, മുന്‍ കൈസ്ഥാനി സാജന്‍ സി.ജി, കണ്‍വീനര്‍ വിനില്‍ ജോണി, ജിസ സാജോ, പിങ്കു ഗീവര്‍ഗീസ് എന്നിവരടങ്ങിയ കമ്മറ്റി നേതൃത്വം നല്‍കി.