കോവിഡ് ബാധയെ തുടര്‍ന്ന് ഹോക്കി അമ്പയര്‍ അന്തരിച്ചു.

Advertisement

Advertisement

കോവിഡ് ബാധയെ തുടര്‍ന്ന് മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ (40) അന്തരിച്ചു. രാവിലെ ബാംഗ്ലൂരുവിലെ വസതിയിലായിരുന്നു അന്ത്യം. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് അനുപമയ്ക്ക് കോവിഡ് ബാധിച്ചത്. ഇതേ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അനുപമ. ഇതിനിടയിലാണ് മരണം സംഭവിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ആദ്യത്തെ വനിതാ അന്താരാഷ്ട്ര ഹോക്കി അമ്പയറാണ് അനുപമ പഞ്ചിമണ്‍ഡ. ഹോക്കി താരമായിരുന്ന അനുപമ പിന്നീട് അമ്പയറായി എത്തുകയായിരുന്നു. നേരത്തെ ദേശീയതലത്തില്‍ കളിച്ചിരുന്ന താരം 2005ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബിഡിഒ ജൂനിയര്‍ ലോകകപ്പ്, 2013 ല്‍ ഡല്‍ഹിയില്‍ നടന്ന വനിതാ ഹീറോ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട്, ഏഷ്യ കപ്പ് എന്നീ ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.