കോവിഡ് മരണം വീണ്ടും 500ല്‍ താഴെ, രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ഇന്നലെ 35,342 പേര്‍ക്ക് വൈറസ് ബാധ

Advertisement

Advertisement

 

 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികള്‍ ഇന്നലെ 35,000ല്‍ എത്തി. 24 മണിക്കൂറിനിടെ 35,342 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,12,93,062 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്നലെ 483 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു. നിലവില്‍ 4,05,513 പേരാണ് ചികിത്സയില്‍ കഴിയുന്നത്.24 മണിക്കൂറിനിടെ 38,740 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,04,68,079 ആയി ഉയര്‍ന്നു. നിലവില്‍ 42,34,17,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.