കോവിഡ് മൂന്നാം തരംഗ സൂചനകള്‍ക്കിടയില്‍ ആശ്വാസമായി പുതിയ പഠനറിപ്പോര്‍ട്ട്.

Advertisement

Advertisement

കോവിഡ് മൂന്നാം തരംഗ സൂചനകള്‍ക്കിടയില്‍ ആശ്വാസമായി പുതിയ പഠനറിപ്പോര്‍ട്ട്. മൂന്നാം തരംഗം രക്ഷിതാക്കള്‍ ഭയപ്പെടുന്നതു പോലെ കുട്ടികളില്‍ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി.കുട്ടികളിലെ സിറോപോസിറ്റിവിറ്റി മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. കോവിഡ് ബാധിതരായ കുട്ടികളെ ഐസിയുവിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു. രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോപോസിറ്റിവിറ്റി നിരക്കാണ് പഠനവിധേയമാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,000 സാംപിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്ന് 4,500 സാംപിളുകളുമെടുത്തു.