ക്രിസ്തുമസ് ബംപര്‍; ഒന്നാം സമ്മാനം കോട്ടയം സ്വദേശി സദന്

Advertisement

Advertisement

ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി സദന്. ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേര്‍ക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേര്‍ക്ക്) എന്നിങ്ങനെയാണ്. കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറീസ് എജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകള്‍ക്കാണ്. നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിക്കും. ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീര്‍ന്നു. തുടര്‍ന്ന് 8.34 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചിരുന്നു.