ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ ഓള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ (എസിസിഎ) കുന്നംകുളം നിയോജക മണ്ഡലംതല രൂപീകരണത്തിന്റെ ഉദ്ഘാടനവും, മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയുടെ കയ്യൊപ്പിടല്‍ ജില്ലാതല ഉദ്ഘാടനവും നടന്നു.

Advertisement

Advertisement

ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ ഓള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ (എസിസിഎ) കുന്നംകുളം നിയോജക മണ്ഡലംതല രൂപീകരണത്തിന്റെ ഉദ്ഘാടനവും, മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയുടെ കയ്യൊപ്പിടല്‍ ജില്ലാതല ഉദ്ഘാടനവും നടന്നു. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗത്തില്‍ മണ്ഡലതല ഉദ്ഘാടനം എസിസിഎ ജനറല്‍ പ്രസിഡന്റ് ഡോ ബഞ്ചമിന്‍ ഈശോ നിര്‍വ്വഹിച്ചു. കയ്യൊപ്പിന്റെ ജില്ലാ തല ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സെബി ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഓര്‍ഗനൈസിംഗ് ജന. സെക്രട്ടറി ഡോ.കെ. എം തോമസ് പദ്ധതി വിശദ്ധീകരണം നടത്തി.ബഥനി സ്‌ക്കൂള്‍ മാനേജര്‍ ഫാ.ബഞ്ചമിന്‍ ഒ ഐ സി, എസിസിഎ സംസ്ഥാന സെക്രട്ടറി ഡോ.സാജന്‍ സി ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു