ഗുരുവായൂരിലെ ജീവകാരുണ്യ പൊതുപ്രവര്‍ത്തകന്‍ പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ദര്‍പ്പണം എന്ന പുസ്തകത്തിന്റെ പ്രകാശനവും സുഹൃദ്‌സംഗമവും ഞായറാഴ്ച നടക്കുമെന്ന് പുത്തൂര്‍ ഊട്ടൂപ്പ് മാസ്റ്റര്‍ ഏല്യാകുട്ടി ഫാമിലി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

Advertisement

ഗുരുവായൂരിലെ ജീവകാരുണ്യ പൊതുപ്രവര്‍ത്തകന്‍ പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ദര്‍പ്പണം എന്ന പുസ്തകത്തിന്റെ പ്രകാശനവും സുഹൃദ്‌സംഗമവും ഞായറാഴ്ച നടക്കുമെന്ന് പുത്തൂര്‍ ഊട്ടൂപ്പ് മാസ്റ്റര്‍ ഏല്യാകുട്ടി ഫാമിലി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് 2.30 ന് തിരുവെങ്കിടം കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി, കൂത്തുപറമ്പ് എം.എല്‍.എ കെ.പി. മോഹനന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. ബൈബിള്‍ തിരുവചനങ്ങളിലെ തെരഞ്ഞെടുത്ത സവിശേഷതകളും തുലനം ചെയ്തും നടത്തിയ വിചിന്തനങ്ങളാണ് കൃതിയിലെ ഉള്ളടക്കം. സുഹൃദ്‌സംഗമം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മതഗ്രന്ഥങ്ങളിലെ മാനവികത എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും. തൃശൂര്‍ ബ്രഹ്‌മസ്വം മഠം വേദഗവേഷണകേന്ദ്രം ചെയര്‍മാന്‍ വടക്കുമ്പാട്ട് നാരായണന്‍ പുസ്തകപരിചയം നടത്തും. ഗ്രന്ഥകര്‍ത്താവിന്റെ 75-ാം ജന്മദിനം കൂടി കണക്കിലെടുത്ത് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി ആദരിക്കും. പൗരോഹിത്യ സുവര്‍ണ ജൂബിലേറിയന്‍ ഗുരുവായൂര്‍ ഇടവകാംഗം ഫാ. തോമസ് വടക്കേത്തലയെയും ചടങ്ങില്‍ ആദരിക്കും. ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പി.ഐ. സൈമണ്‍, പ്രസിഡന്റ് പി.ഐ. വര്‍ഗ്ഗീസ്, പി.ഐ. ആന്റോ, പി.ഐ. ജോസഫ്, പി.ഐ. ലാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.