ഗുരുവായൂരില്‍ പ്രതിഷേധ സദസ് നടത്തി.

Advertisement

Advertisement

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഗാന്ധിദര്‍ശന്‍ സമിതി ഭാരവാഹികളെ മര്‍ദ്ധിച്ചതിനെതിരെ ഗാന്ധിദര്‍ശന്‍ യുവജനസമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ പ്രതിഷേധ സദസ് നടത്തി. ഗാന്ധിദര്‍ശന്‍ യുവജനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കേനടയില്‍ ഗാന്ധിസ്മൃതി മണ്ഡപത്തിന് മുന്നില്‍ നടന്ന പ്രതിഷേധ സദസ് ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീദ്രദാസ് ഉദ്ഘാടനം ചെയ്തു. യുവജനസമിതി ജില്ലാപ്രസിഡന്റ് ബബിന്‍ ടി അന്തിക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സി.എസ്.സൂരജ് മുഖ്യപ്രഭാഷണം നടത്തി. അനൂപ് കോട്ടപ്പടി, മിഥുന്‍ മോഹന്‍, അനീഷ് കോട്ടപ്പടി, വിനീത് വിജയന്‍, പ്രവീണ്‍ കോട്ടപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.