ഗുരുവായൂരില്‍ വ്യാപനം രൂക്ഷം; കൗണ്‍സിലറടക്കം 140 പേര്‍ക്ക് കൂടി കൊവിഡ്

Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ഒരു കൗണ്‍സിലര്‍ക്കടക്കം 140 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ 102 പേര്‍ക്കും അര്‍ബന്‍ സോണില്‍ 26 പേര്‍ക്കും തൈക്കാട് സോണില്‍ 12 പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ദേവസ്വത്തിലെ ഒരു ആനപാപ്പാനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി. 4432 പേര്‍ക്കാണ് നഗരസഭയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3268പേര്‍ രോഗമുക്തരായി. 1164 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1039 പേര്‍ വീടുകളിലും 125 പേര്‍ വിവിധ സ്ഥാപനങ്ങളിലുമായാണ് ചികിത്സയില്‍കഴിയുന്നത്. നഗരസഭ കഴിഞ്ഞ ദിവസം തുറന്ന ഡോമിസിലിയറി കെയര്‍ സെന്ററില്‍ എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം 11പേരാണ് ചികിത്സയിലുള്ളത്. 43 വാര്‍ഡുകളുള്ള നഗരസഭയില്‍ 32 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണിലാണ്.