ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഗോശാലകളില്‍ വൈക്കോല്‍ വിതരണം ചെയ്യുന്ന കരാറുകാരന് ദേവസ്വം അധികൃതര്‍ പണം നല്‍കുന്നില്ലെന്ന് പരാതി.

Advertisement

Advertisement

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഗോശാലകളില്‍ വൈക്കോല്‍ വിതരണം ചെയ്യുന്ന കരാറുകാരന് ദേവസ്വം അധികൃതര്‍ പണം നല്‍കുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി ഉണ്ണിക്കുട്ടനാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. 2021 നവംബര്‍ മുതല്‍ ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ ഗുരുവായൂര്‍ ആനക്കോട്ട, കാവീട് ഗോശാല, ഗുരുവായൂര്‍ അനക്‌സ് ഗോശാല, മലപ്പുറം വേങ്ങാട് ഗോകുലം ഗോശാല എന്നിവടങ്ങളില്‍ വൈക്കോല്‍ ഇറക്കുന്ന കരാറുകാരനാണ് ഉണ്ണിക്കുട്ടന്‍. ജനുവരി മാസത്തില്‍ മാത്രം 10 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പച്ചപ്പുല്ല് കരാറെടുത്ത കരാറുകാര്‍ മാനസികമായി പീഡിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് തൃശ്ശൂര്‍ വിജിലന്‍സിനും, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും, അഡ്മിനിസ്‌ട്രേറ്റര്‍ക്കും, മന്ത്രിക്കും പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു